വിൽപ്പനയ്ക്കായി പായ്ക്കറ്റുകളിലാക്കി കഞ്ചാവ് സൂക്ഷിച്ചു; പെരുവണ്ണാമൂഴി സ്വദേശി പോലീസ് പിടിയിൽ


പെരുവണ്ണാമൂഴി: കഞ്ചാവുമായി പെരുവണ്ണാമൂഴി സ്വദേശിയെ പോലീസ് ചെയ്തു. പെരുവണ്ണാമൂഴി നരിമഞ്ച കോളനി കൂളികെട്ടുംപാറ രാജേഷ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് എന്ന് പോലീസ് പറഞ്ഞു.

പേരാമ്പ്ര ഡി.വെെ.എസ്.പി കെ.എം ബിജുവിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിൻവാസിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് പ്രതിക്കെതിരെ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റർ ചെയതു.