ആകെ പോള്‍ ചെയ്തത് 13,923 തപാല്‍ വോട്ടുകള്‍; ഷാഫി നേടിയത് 5038 വോട്ടുകള്‍


Advertisement

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 13923 തപാല്‍ വോട്ടുകള്‍. ഇതില്‍ 5038 വോട്ടുകളാണ് വടകരയില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നേടിയത്.

Advertisement

തപാല്‍ വോട്ടുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കാണ് നേരിയ ഭൂരിപക്ഷം. 5689 വോട്ടുകളാണ് ശൈലജ ടീച്ചര്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍ 1278 വോട്ടുകളും നേടി.

Advertisement

നോട്ടയ്ക്ക് 54 വോട്ടുകളും തപാല്‍ വോട്ടില്‍ ലഭിച്ചിട്ടുണ്ട്. ശൈലജ ടീച്ചറുടെ അപരന്മാര്‍ മൂന്നുപേരും ചേര്‍ന്ന് 41 വോട്ടുകള്‍ നേടിയപ്പോള്‍ ഷാഫിയുടെ രണ്ട് അപരന്മാര്‍ 71 വോട്ടുകളും പിടിച്ചു.

Advertisement

ആകെ പോള്‍ ചെയ്ത 13923 തപാല്‍ വോട്ടുകളില്‍ 1741 എണ്ണം വിവിധ കാരണങ്ങള്‍കൊണ്ട് തള്ളിപ്പോയവയാണ്.