കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായി


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായി. കെ.എല്‍. 57വൈ 1511 നമ്പറിലുള്ള നീല നിറത്തിലുള്ള ടി.വി.എസ് സ്‌കൂട്ടറാണ് കാണാതായത്.

രാവിലെ 7.30നാണ് സംഭവം. ഹാര്‍ബറില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ചാവി ഊരാതെ അടുത്തുകണ്ട സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് അജ്ഞാതന്‍ സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി അരയന്‍കാവ് സ്വദേശിയുടെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848154994 (നിതിന്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.