തീരദേശ മേഖലയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍; ഏകദിന ശില്പശാല സംഘടിപ്പിച്ച് തിക്കോടി സി.ഡിഎസ്സും കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കും


തിക്കോടി: തിക്കോടി സി.ഡിഎസിന്റെയും കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
തീരദേശ മേഖലയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പിന്തുണ നല്‍കുന്നതിനും വേണ്ടി ആരംഭിച്ച ഫോക്കസ് തീരേദശ ക്യാമ്പയിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി.കെ അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ വളണ്ടിയര്‍ മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌നേഹിതാ കൗണ്‍സിലര്‍ മാജിദ സര്‍വീസ് പ്രൊവൈഡര്‍ ദിവ്യ എന്നിവര്‍ സെക്ഷന്‍ കൈകാര്യം ചെയ്തു. ചടങ്ങിന് സി.ഡി.എസ് മെമ്പര്‍ ഷിജില നന്ദി രേഖപ്പെടുത്തി.

Summary: A one-day workshop was organized for Vigilant Group members.