താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ  ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം സംഭവിച്ചത്.

Advertisement

വിവാഹ സല്‍ക്കാരത്തിനിടെ മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Advertisement

ഭാര്യ: അജിത, മക്കള്‍: ആദില്‍ഷ, ആജിന്‍ഷ, മരുമകന്‍: സുജീഷ് മറിവീട്ടില്‍ താഴം, സഹോദരങ്ങള്‍: ലീല, രാധാ, രാജന്‍, രാജേഷ്.

Advertisement

summary: a native of thamarassery died after falling from a lift during a wedding reception