നഗരമധ്യത്തില്‍ ലോറി ബ്രേക്ക് ഡൗണായി, കൊയിലാണ്ടിയില്‍ വന്‍ഗതാഗതക്കുരുക്ക്


Advertisement

കൊയിലാണ്ടി: ലോറി ബ്രേക്ക് ഡൌണായതിനെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ അടുത്ത് റൗണ്ട് എമ്പോര്‍ട്ടനടുത്താണ് ലോറി ബ്രേക്ക് ഡൗണായത്.

Advertisement

കൊയിലാണ്ടി സിവില്‍ സ്‌റ്റേഷനടുത്ത് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്ന് പോവാന്‍ കഴിയുന്നില്ല.

Advertisement

ഒരു മണിക്കൂറിനടുത്തായി ഗതാഗത തടസം നേരിടുന്നു. ലോറി ക്രയിന്‍ ഉപയോഗിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ ഗതാഗത തടസം പേക്കറ്റ് റോഡുകളെയും ബാധിക്കുന്നുണ്ട്. ഗതാഗത തടസം നീക്കാനായി പോലീസും സ്ഥലത്തുണ്ട്.

Advertisement

summary: A lorry broke down in the city center and there was a huge traffic jam at Koyilandy