‘വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ്’; പ്രിയ നേതാവിന്റെ ഓര്‍മ്മകള്‍ പുതുക്കി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍കുമാര്‍
കൊയിലാണ്ടി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വള്ളില്‍ ഹരിദാസന്റെ ഓര്‍മ്മകളില്‍ കൊയിലാണ്ടിയില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു വള്ളില്‍ ഹരിദാസനെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രതിസന്ധികളില്‍ പ്രസ്ഥാനത്തെ നയിക്കാനും പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാനും അദ്ദേഹത്തിനുള്ള കഴിവ് സമാനതകളില്ലാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത്, കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.പി. കൃഷ്ണന്‍, മനോജ് പയറ്റുവളപ്പില്‍, വി.ടി. സുരേന്ദ്രന്‍, ബിജുനിബാല്‍, ശ്രീജു പി.വി, സതീഷ്‌കുമാര്‍ ചിത്ര, നിഹാല്‍ മുത്താമ്പി, ശിവദാസന്‍ കേളോത്ത്, ശ്രീജു പി.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.