എലത്തൂരിൽ ഗർഭിണിയായ പത്തൊൻപതുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറുമാസം മുൻപ്


Advertisement

എലത്തൂർ: ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിൽ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയാണ് മരിച്ചത്. പത്തൊൻപത് വയസ്സായിരുന്നു.

Advertisement

ആറുമാസങ്ങൾക്കു മുൻപാണ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.

Advertisement

രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തുവിനെതിരെ പോക്സോ കേസെടുത്തിരുന്നു. പിന്നീട് പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു.

Advertisement

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിനായി ഒട്ടും മടിക്കേണ്ട 1056.

summary: a 19 year old pregnant woman found hanged at her husbands house in elathur kozhikode