കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് തച്ചൻകുന്ന് വി.ആർ വിജയരാഘവൻ മാസ്റ്റർ അന്തരിച്ചു


പയ്യോളി: ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ്നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവുമായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്റർ അന്തരിച്ചു. സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. കിസാൻ സഭാ ജില്ലാ പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചിരുന്നു.

വി.ആർ.കിഴൂർ എ.യു.പി.സ്കൂൾ, തൃക്കോട്ടൂർ എ.യു.പി.സ്കൂൾ, പയ്യോളി ഹൈസ്കൂൾ, പേരാമ്പ്രഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. വില്യാപ്പള്ളി എം.ജെ ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: എം.കെ.വത്സല. സഹോദരങ്ങൾ: വി.ആർ.വത്സല (യു.എസ്.എ), പരേതരായ വി.ആർ.സരോജാനി, വി.ആർ.ഗംഗാധരൻ വി.ആർ.ബാലകൃഷ്ണൻ.

സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് തച്ചൻ കുന്നിലെ വീട്ടുവളപ്പിൽ നടക്കും.