കുറ്റ്യാടിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം; 19കാരന് ദാരുണാന്ത്യം
കുറ്റ്യാടി: അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മകന്‍ മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ രോഹിന്‍ (മോനൂട്ടന്‍-19) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. നരിക്കൂട്ടംചാല്‍ റേഷന്‍ കടയുടെ സമീപത്തുവെച്ചായിരുന്നു അപകടം. സ്വകാര്യ ടെക്‌സ്റ്റൈല്‍ല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. രോഹിന്റെ മൃതദേഹം നടുപൊയില്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കരിച്ചു.
Summary: A 19-year-old man dies after a car rams into a bike carrying a mother and son in Kuttiadi