കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം; ടി.വി യും ഫര്‍ണീച്ചറുകളും ഉള്‍പ്പടെ കത്തിനശിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം. പുതുമ ഹൗസില്‍ കാസിമിന്റെ വീട്ടിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ തീപിടുത്തം ഉണ്ടായത്. ടിവിയും സിസിടിവി അനുബന്ധ ഉപകരണങ്ങളും കുറച്ചു ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ച നിലയിലാണുളളത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.