പാറപ്പള്ളി മഖാം സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍5,6 തിയ്യതികളില്‍ ദൂരസ്ഥലത്ത് നിന്നുള്ളവര്‍ മഖാം സന്ദര്‍ശനം ഒഴിവാക്കണമെന്ന് അറിയിപ്പ്


കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്രാത്സവം പ്രമാണിച്ച് 5,6 തിയ്യതികളില്‍ ഗതാഗതം വന്‍ തോതില്‍ തടസ്സപ്പെടുന്നതിനാല്‍ ദൂര സ്ഥലത്തുള്ളവര്‍ പാറപ്പള്ളി മഖാം സന്ദര്‍ശനം ഒഴിവാക്കേണ്ടതാണെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.

കൊല്ലം ജുമാഅത്ത് പള്ളി കമ്മിറ്റി അറിയിപ്പിന്റെ പൂര്‍ണ്ണരൂപം

ഏപ്രില്‍ 5,6 തിയ്യതികളില്‍ കൊല്ലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവമായ കാളിയാട്ട മഹോല്‍സവം നടക്കുന്നതിനാല്‍ ദേശീയ പാതയില്‍ (കൊയിലാണ്ടി – പയ്യോളി റൂട്ടില്‍ ) ഗതാഗത നിയന്ത്രണം
ഉണ്ടാകുമെന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ ദൂരസ്ഥലത്ത് നിന്നും വരുന്നവരുടെ മഖാം സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ് എന്നറിയിക്കുന്നു.