സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി


Advertisement

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്.

Advertisement

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി ടി.ഗിരീഷ് കുമാർ, വി.ഇ.ഒ.കപിൽ ദേവ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement