മത്സ്യത്തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമായില്ലേ? വിഷമിക്കേണ്ട, അവസാന തിയ്യതി നീട്ടി


കൊയിലാണ്ടി: ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി.

എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ അംഗമാകുന്നവർക്ക് 2023 ആഗസ്റ്റ് ഒന്ന് മുതൽ 2024 മാർച്ച് 31 വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2380344, [email protected]