Tag: Fishermen

Total 13 Posts

കാത്തിരിപ്പ്‌ വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പീടിക വളപ്പില്‍ റസാഖാണ് മരിച്ചത്‌. ഇയാള്‍ക്കായി കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

കടലിന്റെ മക്കളുമായി ഒത്തുകൂടി വിദ്യാർത്ഥികൾ; ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയുടെ മത്സ്യത്തൊഴിലാളി സംഗമം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളെ ഒന്നിച്ചിരുത്തി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി. ഓഗസ്റ്റ് പത്ത് മുതൽ 31 വരെ നടക്കുന്ന ക്യൂ-കൗൻ റിസർച്ച് കോൺഫറൻസിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി

കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു.  കൊല്ലം ബീച്ചിലെ അരയന്റെ പറമ്പിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ

തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ; ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ തീരസദസ്സ് 

കൊയിലാണ്ടി: തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടിയിലെ തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരസദസ്സിലൂടെ ലഭിച്ച പരാതികളിൽ ഉടനടി പരിഹാരിക്കാനാവുന്നത് തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ ആറ് മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57ഫിഷറീസ് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമായില്ലേ? വിഷമിക്കേണ്ട, അവസാന തിയ്യതി നീട്ടി

കൊയിലാണ്ടി: ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ

ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍; സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് ആറ് മാസം, വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിട്ടും സബ്‌സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാതെ സര്‍ക്കാര്‍. മത്സ്യബന്ധന തോണികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ വിതരണം ആറ് മാസം മുമ്പാണ് മുടങ്ങിയത്. ഇത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ലിറ്ററിന് 140 രൂപയാണ് മണ്ണെണ്ണയുടെ വില. 25 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ലഭിക്കുന്ന സബ്‌സിഡി. എന്നാല്‍ ഇത് പോലും കിട്ടാത്തതാണ് മത്സ്യത്തൊഴിലാളികള്‍

ശക്തമായ കാറ്റ്: വടകര മുട്ടുങ്ങലിൽ കടലില്‍ തോണി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

വടകര: ചോമ്പാലയില്‍ നിന്ന് കടലില്‍ പോയ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മീന്‍ പിടിച്ച ശേഷം തിരികെ വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി മുട്ടുങ്ങലില്‍ വച്ച് മറിഞ്ഞത്. രക്ഷപ്പെട്ട

അപകടം പതിയിരിക്കുന്നു, മീൻ പിടിക്കാൻ പോകല്ലേ… ശക്തമായ കാറ്റ്, മോശം കാലാവസ്ഥ, ഉയർന്ന തിരമാല; മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്ത് താമസിക്കുന്നവർക്കുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

കൊയിലാണ്ടി: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. നാളെ രാത്രി 11:30

തകർന്ന മേൽക്കൂരയുള്ള വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ; ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വഞ്ചികളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്‌ (വീഡിയോ കാണാം)

കൊയിലാണ്ടി: ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ വഞ്ചികളുടെ മേൽക്കൂര തകർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പുറങ്കടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കടലിൽ വീശിയ അതിശക്തമായ കാറ്റിലാണ് വഞ്ചികളുടെ മേൽക്കൂര തകർന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു.

ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര പുറങ്കടലില്‍ വച്ച് തകര്‍ന്നു

കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര തകര്‍ന്നു. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വൃന്ദാവനം, കര്‍ണ്ണന്‍ എന്നീ വഞ്ചികളുടെ മേല്‍ക്കൂരയാണ് അതിശക്തമായ കാറ്റിനെ തുടര്‍ന്ന് പുറങ്കടലില്‍ വച്ച് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച്