Tag: Fishing

Total 6 Posts

മത്സ്യത്തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമായില്ലേ? വിഷമിക്കേണ്ട, അവസാന തിയ്യതി നീട്ടി

കൊയിലാണ്ടി: ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ

ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ ചെറിയപുരയിൽ രവി ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: വിനോദിനി. മക്കൾ: രമ്യ, റനൂപ്. മരുമക്കൾ: ശ്രീജിത്ത്, നിഷ. സഹോദരങ്ങൾ: നാണി, ശ്രീനിവാസൻ, പരേതരായ ബാലകൃഷ്ണൻ, സുധാകരൻ. സഞ്ചയനം ഞായറാഴ്ച നടക്കും.

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് മരിച്ചു. ഏഴുകുടിക്കൽ പാറക്കൽ താഴെ പ്രവീൺകുമാറാണ് മരിച്ചത്. നാൽപ്പത്തി രണ്ട് വയസാണ്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പോയതായിരുന്നു പ്രവീൺ. ഇതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈജ മക്കൾ. ശ്രീരാഗ്. ശ്രീബാല. സഹോദരങ്ങൾ പ്രിയ പ്രതാപൻ, പ്രബിഷ സന്തോഷ്‌, റെജുല പ്രശാന്തൻ. Summary:

വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽ പെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി

വടകര: പുറങ്കര ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. വലിയകത്ത് ഫൈജാസിനെ (22) യാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കടലിൽ ഇറങ്ങി മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. Summary: A 22-year-old man went missing while

മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)

തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍

ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍; സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് ആറ് മാസം, വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിട്ടും സബ്‌സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാതെ സര്‍ക്കാര്‍. മത്സ്യബന്ധന തോണികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ വിതരണം ആറ് മാസം മുമ്പാണ് മുടങ്ങിയത്. ഇത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ലിറ്ററിന് 140 രൂപയാണ് മണ്ണെണ്ണയുടെ വില. 25 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ലഭിക്കുന്ന സബ്‌സിഡി. എന്നാല്‍ ഇത് പോലും കിട്ടാത്തതാണ് മത്സ്യത്തൊഴിലാളികള്‍