കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു


കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് മരിച്ചു. ഏഴുകുടിക്കൽ പാറക്കൽ താഴെ പ്രവീൺകുമാറാണ് മരിച്ചത്. നാൽപ്പത്തി രണ്ട് വയസാണ്.

ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പോയതായിരുന്നു പ്രവീൺ. ഇതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഷൈജ
മക്കൾ. ശ്രീരാഗ്. ശ്രീബാല.
സഹോദരങ്ങൾ പ്രിയ പ്രതാപൻ, പ്രബിഷ സന്തോഷ്‌, റെജുല പ്രശാന്തൻ.

Summary: A young man died after collapsing while fishing in Koyilandy