സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി; ഉത്തരവിട്ട് ഗതാഗത മന്ത്രി


തിരുവനന്തപുരം: സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി നല്‍കിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കവേയാണ് ഈ തീരുമാനം.

അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനു വേണ്ടിയുള്ള വാഹനങ്ങളുടെ റിപ്പയറിങ്ങിന് കൂടുതല്‍ സമയം എടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മധ്യ വേനലവധിക്കാലത്ത് ഏപ്രില്‍-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.