Tag: school bus

Total 6 Posts

ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വേണം, രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയണം; സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി ആര്‍.ടി.ഒ

കൊയിലാണ്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊയിലാണ്ടി എസ്.ആര്‍.ടി.ഒയുടെ പരിധിയിലെ എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30, 31 തിയ്യതികളില്‍ ഹാജരാകണമെന്നും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ചെക്ക്ഡ് സ്റ്റിക്കറും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍

പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ബസ് ഡ്രൈവറായ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകനാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. രാവിലെ ബസ്സില്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസ് നിര്‍ത്തിയിട്ട് അതില്‍ വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് ബസ്സില്‍ ഇന്ധനം

‘സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം, കിലോമീറ്റര്‍ കണക്കാക്കിയാണ് വാടക’; പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുനില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന ജനകീയ പ്രതിരോഥ ജാഥ സ്വീകരണ പരിപാടിയ്ക്ക് മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസ് ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായ കെ.സുനില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഥയ്ക്ക് ബസ് ഉപയോ​ഗപ്പെടുത്തിയത് എങ്ങനെയെന്ന കാര്യം അദ്ദേഹം വിശദമാക്കിയത്. സ്‌കൂള്‍ ബസിന്റെ ഉടമസ്ഥന്‍ സര്‍ക്കാറല്ല ഒരു

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി; ഉത്തരവിട്ട് ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി നല്‍കിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കവേയാണ് ഈ തീരുമാനം. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനു വേണ്ടിയുള്ള വാഹനങ്ങളുടെ റിപ്പയറിങ്ങിന് കൂടുതല്‍ സമയം എടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്

തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നാലുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എരഞ്ഞിപ്പാലം മര്‍കസ് സ്‌കൂൡലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 25 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന

കൊടിയത്തൂരില്‍ ഒന്‍പതാം ക്ലാസുകാരനെ ഇടിച്ചിട്ടത് പെര്‍മിറ്റില്ലാത്ത വാഹനം; സ്‌കൂളിനെതിരെയും ഗുരുതര ആരോപണങ്ങള്‍

കൊടിയത്തൂര്‍: സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. എന്നാല്‍ അപകടത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍