യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രചനാ മത്സരങ്ങള്‍ക്ക് കാപ്പാട് ബീച്ചില്‍ തുടക്കമായി


കൊയിലാണ്ടി: ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേറ്റര്‍ ഫെസ്റ്റിവലിന്റെ ജില്ലാ തല രചനാ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചില്‍ തുടക്കമായി. രചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് അധ്യക്ഷനായി.

കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ചലച്ചിത്ര താരം ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, നാടക പ്രവര്‍ത്തകന്‍ രവി കാപ്പാട്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ട്രഷറര്‍ ടി.കെ.സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എം.നിനു, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.അതുല്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി.ബബീഷ് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് സ്വാഗതവും കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.സതീഷ് ബാബു നന്ദിയും പറഞ്ഞു. ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കഥ, കവിത, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി സ്റ്റേജിന മത്സരങ്ങള്‍ ജനുവരി അഞ്ചിന് കുന്നമംഗലത്ത് നടക്കും.

Summary: Yuvadhara Youth Literature Festival writing competitions started at Kappad beach