രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ ചായ നല്കാൻ ചെന്നപ്പോൾ അനക്കമില്ല; കൊയിലാണ്ടി മാരാ മുറ്റം തെരുവിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവ് അന്തരിച്ചു


കൊയിലാണ്ടി: മാരമുറ്റം തെരു എളമകണ്ടി അർജുൻ അന്തരിച്ചു. മുപ്പത്തിയൊന്നു വയസ്സായിരുന്നു. ഇന്ന് രാവിലെ ചായ നൽകാനായി ചെന്നപ്പോൾ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന അർജുൻ നാട്ടിൽ അവധിക്ക് വന്നതായിരുന്നു. സഹോദരിയുടെ വിവാഹ നിശ്ചയത്തോടും ഭാര്യയുടെ പ്രസവം അടുത്തതും അനുബന്ധിച്ചു നാട്ടിൽ നിൽക്കുകയായിരുന്നു യുവാവ്.

ഹൃദയാഘാതമാവാം മരണ കാരണമെന്നു സംശയിക്കുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനായി കൊണ്ട് പോകും.

ഇ.കെ രവിയുടെയും സജിതയുടെയും മകനാണ്. സംഗീതയാണ് ഭാര്യ. സഹോദരി: ഡോ അഞ്ജുഷ.