വിദ്യാർത്ഥികൾ പ്രധാന ഇര; വടകരയിൽ 30000 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ


 

വടകര: വടകരയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. 200 കിലോ പുകയില ഉൽപന്നങ്ങളുമായിയാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽഅഷറഫ് എന്ന റഫീക്കി(45)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ 30000 പാക്കറ്റ് പുകയില ഉൽപന്നമായ ഹാൻസ് പിടികൂടിയത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഇയാൾ ഹാൻസ് ശേഖരിച്ചു വെയ്ക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു.

സ്കൂൾ കുട്ടികളാണ് ഇയാളുടെ പ്രധാന ഇര. നേരത്തെയും ഇയാൾ പല തവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പനക്കായി കര്‍ണാടകത്തില്‍ നിന്നും പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് സ്വന്തം പുരയിടത്തില്‍ സൂക്ഷിച്ചു വെച്ച നിലയിലാണ് കണ്ടെത്തിയത്. രഹസ്യ

കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി പി വേണു, പ്രിവന്റീവ് ഓഫീസർ കെ സി കരുണൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി രാമകൃഷ്ണൻ, സിഇഒമാരായ ജി ആർ രാകേഷ് ബാബു, മുസ്ബിൻ, വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.