”ജീവിതമാണ് ലഹരി” ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുമായി കൊയിലാണ്ടി എക്‌സൈസ്


കൊയിലാണ്ടി: ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റാളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന ബാനറുകളും ബോധവല്‍ക്കരണ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു.

‘ജീവിതമാണ് ലഹരി’ എന്ന ആശയം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കുന്നതിനായി ‘ബാസ്‌ക്കറ്റ്‌ബോള്‍ ചലഞ്ചും’ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ പ്രവീണ്‍ ഐസക്, ബാബു.പി.സി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വിശ്വനാഥന്‍, ഷിജു.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിവേക്, മിനേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജില, രേഷ്മ, ദീപ്തി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.