സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തിൽ രക്താര്‍ബുദത്തെ തുടർന്ന് തുടർച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാൽ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മൾ വിചാരിച്ചാൽ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ


കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു.

ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക് രക്താര്‍ബുദം അഥവാ ലുക്കീമിയ എന്ന മാരക രോഗം ബാധിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) പ്രവേശിപ്പിച്ചു.

ഇതിനകം രണ്ട് തവണയാണ് മീരയ്ക്ക് കീമോതെറാപ്പി ചെയ്തത്. എന്നാല്‍ രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷവും മാറ്റമൊന്നും കാണാത്തതിനാല്‍ ഡോക്ടര്‍മാര്‍ മീരാ കൃഷ്ണയെ അടിയന്തിരമായി തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. എത്രയും പെട്ടെന്ന് മജ്ജ മാറ്റിവച്ചാല്‍ മാത്രമേ കുട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് വെല്ലൂരിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.

മീരയുടെ കുടുംബത്തിന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ തുകയാണ് ശസ്ത്രക്രിയയ്ക്കായി ആവശ്യം. അമ്പത് ലക്ഷം രൂപ എന്ന വലിയ തുകയ്ക്ക് മുന്നില്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ബിബീഷും അമിതയും.

എന്നാല്‍ ഏത് വിധേനെയും മീരയുടെ ജീവന്‍ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഇവര്‍. സുമനസുകളുടെ സഹായം തേടുക മാത്രമാണ് കുടുംബത്തിന്റെ മുന്നിലുള്ള ഏകമാര്‍ഗം. നമ്മള്‍ എല്ലാവരും കൈകോര്‍ത്താല്‍ മാത്രമേ കുഞ്ഞുമീരയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കൂ.

ഇതിനകം തന്നെ പലരും മീരയുടെ ചികിത്സയ്ക്കായി പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ തുകയുടെ കാല്‍ഭാഗം തുക പോലും ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ സുമനസുകള്‍ തങ്ങളുടെ മകളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷയിലാണ് മീരയുടെ മാതാപിതാക്കള്‍.

അവരുടെ പ്രതീക്ഷകള്‍ കാക്കാനും സന്തോഷം കെട്ടുപോകാതിരിക്കാനുമായി മീരയുടെ ജീവനായി നമുക്കും കഴിയുന്ന സഹായങ്ങള്‍ ചെയ്യാം. അക്കൗണ്ടിലേക്ക് പണം അയച്ചും ഈ വാര്‍ത്ത നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവരിലേക്കും ഷെയര്‍ ചെയ്തുമെല്ലാം നിങ്ങള്‍ക്ക് ഈ സദുദ്യമത്തില്‍ പങ്കാളിയാവാം.

പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങള്‍:

ബാങ്ക്: ഇന്ത്യന്‍ ബാങ്ക്
അക്കൗണ്ട് നമ്പര്‍: 6047459966
അക്കൗണ്ട് ഉടമയുടെ പേര്: അമിത
ബ്രാഞ്ച്: കൊയിലാണ്ടി
ഐ.എഫ്.എസ്.സി: IDIB000K213

ഗൂഗിള്‍ പേ നമ്പര്‍: 9846362426
ഗൂഗിള്‍ പേയിലെ പേര്: അമിത അമ്മു

യു.പി.ഐ ഐ.ഡി/വി.പി.എ: amithaammu33@okaxis