കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു


കൊയിലാണ്ടി: പന്തലായനിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പന്തലായനി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആനന്ദ് ആണ് മരിച്ചത്.

കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപത്തെ റെയിൽവേ പാളത്തിന് സമീപമാണ് അപകടമുണ്ടായത്. അമ്മയുടെ കൂടെ നടന്ന് പോകുമ്പോള്‍ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Updating…