Tag: Rail

Total 2 Posts

ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും; സില്‍വര്‍ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ റവന്യൂ

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു

കൊയിലാണ്ടി: പന്തലായനിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പന്തലായനി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആനന്ദ് ആണ് മരിച്ചത്. കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപത്തെ റെയിൽവേ പാളത്തിന് സമീപമാണ് അപകടമുണ്ടായത്. അമ്മയുടെ കൂടെ നടന്ന് പോകുമ്പോള്‍ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Updating…