സൈനിക ജോലിയാണോ താല്‍പര്യം ? പട്ടികവർഗ്ഗക്കാർക്ക് സൈനികരാകാൻ രണ്ട് മാസത്തെ സൗജന്യ പരിശീലനം, വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പെടുന്ന 18നും 28നുമിടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സേനയിലും, അനുബന്ധ സേനാവിഭാഗങ്ങളിലും ജോലി നേടാൻ സഹായകമായ രണ്ട് മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. മിനിമം പത്താം ക്ലാസ് വിജയിച്ച് 163 സെ.മീ എങ്കിലും ഉയരമുള്ള പുരുഷന്മാർക്കും 153 സെ.മീ ഉയരമുള്ള വനിതകൾക്കും അപേക്ഷിക്കാം.

യാതൊരു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളും ഉണ്ടാകാൻ പാടില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ഈ പരിശീലന കാലയളവിൽ ഭക്ഷണം, താമസം എന്നിവ പൂർണമായും സൗജന്യമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും, 2 കോപ്പി ഫോട്ടോയും സഹിതം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽപ്പെട്ടവർ ഡിസംബർ 18ന് 11മണിക്ക് താമരശ്ശേരി പഴയ ബസ്റ്റാന്റിനടുത്തുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 19 ന് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0495-2376364, 9447546617, 9447469280.