ശക്തമായ ഇടിമിന്നല്‍; വളയത്ത് വീട്ടിലെ ഇലക്ട്രിക്ക് സാധനങ്ങള്‍ കത്തി നശിച്ചു, മേല്‍കൂരയ്ക്കും വിള്ളല്‍


[TOP1]

വളയം: കഴിഞ്ഞ ദിവസം മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശം. വളയം അച്ചം വീട്ടിലെ നമ്പീച്ചുകുന്നുമ്മല്‍ സജീഷിന്റ വീട്ടിലെ വയറിങ് സാമഗ്രികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.

Advertisement

വീട്ടിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവയും കത്തിനശിച്ചു. വീടിന്റെ മേല്‍കൂരയ്ക്കും വിള്ളല്‍ വീണു. സജീഷും കുടുംബവും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടുകയായിരുന്നു.

Advertisement
Advertisement