വളയം കുറുവന്തേരിയില്‍ വില്‍പ്പയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ പിടികൂടി


Advertisement

വളയം: വില്‍പ്പനയ്ക്കായി സൂക്ഷച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ കണ്ടെടുത്ത് പോലീസിലേല്‍പ്പിച്ചു. കുറുവന്തേരി മഞ്ഞപ്പള്ളിയിലെ ബി.എസ്.എഫ്. റോഡിലെ ഇടവഴിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.

Advertisement

മദ്യകുപ്പികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ മദ്യം സംഭവസ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കുകയായിരുന്നു.

Advertisement

പ്രദേശത്ത് മദ്യ വില്പന മുന്‍പും നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു

Advertisement