വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു


Advertisement

വടകര: വടകര റെയില്‍വെ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മണിയൂര്‍ മുടപ്പിലാവില്‍ മലയാംവള്ളി മീത്തല്‍ നാരായണ(ബാബു)ന്റെ മകന്‍ നിധുവാണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം.

Advertisement

വടകര റെയില്‍വെ ഗേറ്റിനു സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement

ചെന്നൈയില്‍ ജോലി ചെയ്ത് വരികയായിരുന്ന നിധു മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

അമ്മ:രാധ. സഹോദരി: നിത്യ.

പോസ്റ്റുമോട്ടം നടപടികള്‍ക്കുശേഷം വൈകുന്നേരത്തോടെ മൃതദേഹം സംസ്‌കരിക്കും.

Advertisement