മൂരാട് പാലത്തിന്റെ തൂണുകളുടെ ചരിവ്; ബലപരിശോധനയ്ക്ക് നടപടി ആരംഭിച്ചു


Advertisement

വടകര: നിര്‍മാണത്തിലിരിക്കുന്ന മൂരാട് പാലത്തിന്റെ പുഴയില്‍ നിര്‍മിച്ച രണ്ടുതൂണുകള്‍ ചരിഞ്ഞ സംഭവത്തില്‍ തൂണുകളുടെ ബലപരിശോധന നടത്താന്‍ നടപടി തുടങ്ങി. തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായാണ് പരിശോധന.

Advertisement

പാലം നിര്‍മാണത്തിനായി പുഴയുടെ മധ്യത്തില്‍ ഒമ്പതുതൂണുകളാണ് ഏറ്റവും ഒടുവിലായി നിര്‍മിച്ചത്. ഇതില്‍ രണ്ടുതൂണുകളാണ് ചെരിഞ്ഞത്. കനത്തമഴയില്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഈ മാസം ആറിനാണ് ചെരിവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Advertisement

മഴ ശക്തമാകുന്നതിനുമുമ്പേ ഒമ്പതുതൂണുകളെയും പരസ്പരം ബന്ധിപ്പിച്ച് പൈല്‍ ക്യാപ് സ്ഥാപിക്കാന്‍ വൈകിയതാണ് തൂണ്‍ ചെരിയാനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. പിഴവുകളുണ്ടെങ്കില്‍ അതു പരിഹരിച്ചശേഷമായിരിക്കും തുടര്‍നിര്‍മാണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൂണുകളുടെ മുകള്‍ഭാഗം പൊട്ടിച്ചുമാറ്റിയശേഷമാണ് ലോഡ് ടെസ്റ്റ് നടത്തുക. പരിശോധനതള്‍ക്ക് ശേഷമായിരിക്കും പൈല്‍ ക്യാപ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനി തുടങ്ങുക.

Advertisement
[mid4