മലപ്പുറത്ത് തെരുവ് നായ കുറുകെ ചാടി; റോഡില്‍ വീണ ബൈക്ക് യാത്രികന്‍ കാര്‍ കയറി മരിച്ചു


Advertisement

മലപ്പുറം: എടപ്പാളില്‍ തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് കാര്‍ കയറിയിറങ്ങി മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്.

Advertisement

ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ ദാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement