‘മദ്യ- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’; നരക്കോട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജാഗ്രാത സദസ്സ് സംഘടിപ്പിച്ചു


Advertisement

മേപ്പയ്യൂര്‍: നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്പനക്കെതിരെയും വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം എത്രയോ യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുവാന്‍ യുവ സമൂഹം തയ്യാറാവത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിക്കെതിരെ ഒപ്പ് ശേഖരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിപാടി ഒരുക്കിയത്.

Advertisement

കെ.എന്‍ റസാഖ് അധ്യക്ഷത വഹിച്ചു. കെ.എംഎ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എ.വി.അബ്ദുല്ല, രമ്യ നരക്കോട്, ഫൈസല്‍ ചാവട്ട്, മുജീബ് കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂര്‍, എന്‍.എം ദാമോദരന്‍, എം.കെ രാമചന്ദ്രന്‍, വി.പി ശിവദാസന്‍, എം.പി അജ്മല്‍, പി.ടി.ഷാഫി, റാമിഫ് അബ്ദുല്ല,അസ്‌നം മുബാറഖ് എന്നിവര്‍ സംസാരിച്ചു.

Advertisement