ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍


Advertisement

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍കണ്ടി ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി നദീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

Advertisement

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്ത് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.

Advertisement

കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തില്‍ നിന്നും പിടികൂടി. സംഘം സഞ്ചരിച്ച കെ എല്‍ 57 ടി 3475 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

എ.എസ്.ഐ കെ.ടി മാത്യു, സി.പി.ഒമാരായ മുരളീധരന്‍, അനില്‍കുമാര്‍, വുമണ്‍ സി.പി.ഒ ഫൗസിയ, സജ്‌ന, ഡ്രൈവര്‍ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.