പിക്കപ്പ് ലോറി ഇടിച്ച് നാദാപുരത്ത് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു


Advertisement

നാദാപുരം: പിക്കപ്പ് ലോറി ഇടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകനാണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടിയില്‍ നിന്ന് ചോമ്പാല്‍ ഹാര്‍ബറിലേക്ക് മത്സ്യമെടുക്കാന്‍ പോയ പിക്കപ്പ് ലോറിയാണ് ഇടിച്ചത്. സംസ്ഥാനപാതയില്‍ കസ്തൂരിക്കുളത്താണ് അപകടമുണ്ടായത്.

Advertisement

കല്ലാച്ചിയിലെ ബാറ്ററി കടയിലെ ജീവനക്കാരനായിരുന്നു അശോകന്‍. പിക്കപ്പ് ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Advertisement

Summary: Man died after hit by pick up lorry in Nadapuram.