പഠനയാത്രയോടൊപ്പം മന്ത്രിയപ്പൂപ്പനെയും കണ്ട് മടക്കം; ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡബിള്‍ ഹാപ്പി!


Advertisement

തിരുവനന്തപുരം: പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്കൊരു മോഹം. മന്ത്രിയപ്പൂപ്പനെ ഒന്ന് കാണണം. കുട്ടികളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ അധ്യാപകര്‍ തയ്യാറായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി സന്തോഷം.

Advertisement

ശനിയാഴ്ച രാവിലെ മന്ത്രിയപ്പൂപ്പനെ കാണാന്‍ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ എത്തിയ കുട്ടികളെ മധുരം നല്‍കിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചത്. സംഘത്തില്‍ 44 കുട്ടികളും 14 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിയോട് കുശലംപറഞ്ഞ കുട്ടികള്‍ ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

Advertisement

വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ സംഘം പത്മനാഭ സ്വാമി ക്ഷേത്രം, പത്മനാഭപുരം പാലസ്, കന്യാകുമാരി, വിവേകാനന്ദ പാറ, തൃവേണി സംഗമം തുടങ്ങിയവ സന്ദര്‍ശിച്ചു. തുടര്‍ന്ന് നിയമസഭയും മ്യൂസിയവും വേളിയും സന്ദര്‍ശിച്ച ശേഷമാണ്  ബാലുശ്ശേരിയിലേക്ക് മടങ്ങിയത്.

Advertisement

summary: Along with the study tour, the students of Balussery Mundakkara AUP School also visit the Minister