തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായ് ബോധവല്‍ക്കരണം; മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായ് ക്ലാസ് നടത്തി അഗ്നിരക്ഷാ സേന


മേപ്പയ്യൂര്‍: പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുത്തു.

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.വി മനോജ്, എം.ടി മകേഷ് എന്നിവര്‍ ജീവനക്കാര്‍ക്ക് വേണ്ടി വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകളുടെ പ്രായോഗിക പരിശീലനവും നല്‍കി. ജെഎച്ച്‌ഐ ഗിരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.