താമരശ്ശേരി ചുരത്തിലെ അപകടം; കൊക്കയിലക്ക് തെറിച്ച് വീണ് പരിക്കേറ്റ സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു


Advertisement

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

Advertisement

സുൽത്താൻ ബത്തേരി സ്വദേശി ചുള്ളിയോട് കൊട്ടയങ്ങൽ റാഷിദ് (24) ആണ് മരിച്ചത്. സംഭവ സമയം റാഷിദിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തിൽ സാരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഷെരീഫ്.

Advertisement

തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടംമുണ്ടായത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങിവരുകയായിരുന്ന ടിപ്പർലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Advertisement

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ബൈക്കിൽനിന്ന്  മുപ്പതടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.