ജോലിയാണോ തേടുന്നത്? ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ടീച്ചർ, അക്കൗണ്ടന്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലമാമെന്ന് അറിയാം…


Advertisement

ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം). ഗ്രാഫിക്‌സ് ഡിസൈനര്‍, എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ബിരുദം / ഡിപ്ലോമ), ലോണ്‍ ഓഫീസര്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റിങ്ങ്, റിസപ്ഷനിസ്റ്റ് കം ടെലികോളര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്  (യോഗ്യത: പ്ലസ് ടു), അക്കൗണ്ടന്റ് (യോഗ്യത: പ്ലസ്ടൂ വിത്ത് ടാലി) ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പത്താം തരം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

Advertisement

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495  2370176.

Advertisement

Summary: Looking for a job? Appointment in various posts including teacher, accountant, graphics designer in private institutions in the district; Know what are the vacancies and qualifications