‘ജീവിതമാണ് യാഥാർത്ഥ ലഹരി’; മോണോ ആക്റ്റിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങൾ കാഴ്ചക്കാരിലെത്തിച്ച് പാലേരി സ്വദേശിനി ലുലു ഷഹീർ


പേരാമ്പ്ര: സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേളയിൽ വേറിട്ട അനുഭവമായി ലുലു ഷഹീറീന്റെ മോണോ ആക്ട്. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതിന്റെ അനന്തര ഫലങ്ങളും പ്രതിപാദിക്കുന്നതിനോടൊപ്പം ജീവിതമാണ് യാഥാർത്ഥ ലഹരി എന്ന സന്ദേശമാണ് ലുലു ഷഹീർ കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചത്.

കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ലുലു ഷഹീർ പ്രൈമറിതലം മുതൽ വിവിധ സർഗ്ഗാത്മക മേഖലകളിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. യു.പി സ്കൂളിൽ നിന്നും ഏകാഭിനയം, നാടകം, മെറ്റൽ എൻഗ്രേവിങ് എന്നിവയിൽ ജില്ലാതലത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ തല മോണോആക്ട്, നാടകാഭിനയം, കഥാപാത്ര അവതരണം, മെറ്റൽ എൻഗ്രേവിങ്, എന്നിവയിൽ ജില്ലാതലത്തിൽ ശ്രദ്ധിക്കപ്പെട്ട അവതരണമാണ് ലുലു ഷഹീറ് കാഴ്ചവെച്ചത്. എസ്.സി.ഇ.ആർ.ടി നടത്തിയ ഹൃസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ‘തിരികെ’ എന്ന ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. സ്കൂളിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ വി വിൻ പ്രോജക്ടിലെ മുൻനിര പ്രവർത്തകയാണ്. പ്രസം​ഗം, ഫോക് ഡാൻസ്, ചിത്ര രചന എന്നിവയിലും ലുലു കഴിവി തെളിയിച്ചിട്ടുണ്ട്.

പാലേരി പാറക്കടവ് സ്വദേശിയും ബിസിനസ്കാരനുമായ ഷഹീർ അബ്ദുൾ അസീസിന്റെയും പാലൂർ എൽ.പി സ്കൂൾ അധ്യാപികയായ എ.എസ് നാജിദയുടെയും മകളാണ് ലുലു ഷഹീർ.

Summary: Lulu Shaheer, a native of Paleri, brought the ill effects of intoxication to the viewers through a mono act