ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന് രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേoബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

മൃഗ സംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന 2 മൊബൈൽ വെറ്റിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. വെറ്റിനറി സർജൻ തസ്തികയിൽ മാർച്ച്‌ 18 ന് രാവിലെ 11 മണി മുതലും പാരാവെറ്റ് തസ്തികയിലേക്ക് അന്നേദിവസം ഉച്ച്ക്ക് 2 മണി മുതലും അഭിമുഖം നടത്തും. അഭിമുഖം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നടക്കും.

വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബി.വി.എസ് .സി ആൻറ് എ.എച്ച് പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.സി- ലൈവ്സ്റ്റോക്ക് / ഡയറി/ പൗൾട്രി മാനേജ്മെൻറ് കോഴ്സ് പാസായവരും ആയിരിക്കണം. ഡ്രൈവർ-കം-അറ്റന്റന്റ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ. എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2768075

Summary: Job vacancy: Temporary appointment at various places in the district