കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം: പ്രധാന പ്രതി പിടിയില്‍


Advertisement

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയ പ്രധാന പ്രതി അറസ്റ്റില്‍. കാസര്‍കോട് ഉപ്പളയിലെ മുഹമ്മദീയ മന്‍സിലിലെ മുഹമ്മദ് മുസമ്മില്‍ എന്ന മുസുവാണ് പോലീസിന്റെ പിടിയിലായത്.

Advertisement

2023 ജനുവരി 19ന് 84ഗ്രാം എംഡിഎംഎ, 18ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതം അബ്ദുള്‍ നാസര്‍, ഷബീര്‍. ഷറഫുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് ഡല്‍ഹിയില്‍ വച്ച് ലഹരിമരുന്ന് കൈമാറിയത് മുസമ്മിലിന്റെ നേതൃത്വത്തിലാണെന്ന് തെളിഞ്ഞിരുന്നു.

Advertisement

പിന്നാലെ ഒളിവില്‍ പോയ മുസമ്മില്‍ മംഗളൂരുവില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തി സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.

Advertisement

ഇന്‍സ്‌പെക്ടര്‍ ബൈജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മംഗലാപുരം കൊനാജെ പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുകളുണ്ട്.