കായക്കൊടിയില് മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ക്കും വീടിനും തീയിട്ട സംഭവം; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്


കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തേ കായക്കൊടിയില്‍ സര്‍വകക്ഷിയോഗം ചേരുകയും ഡി.വൈ.എസ്.പിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ ജില്ലാ കമ്മറ്റി സമരം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.കുറുപ്പ് സ്വാമി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള  പ്രഖ്യാപനം നടത്തുകയായിരുന്നു.
അഞ്ജാതര്‍ തീയിട്ട സംഭവത്തില്‍  ഇടക്കണ്ടി പോക്കറുടെ വീട് മുറ്റത്ത് നിര്‍ത്തിയിട്ട  ഇരുവാഹനങ്ങളും പൂര്‍ണമായി കത്തിനശിക്കുകയും കാര്‍പ്പെറ്റിലേക്ക് തീപ്പടര്‍ന്ന് വീടിന്റെ മുന്‍ഭാഗത്തെ വാതിലിലേക്ക് തീപ്പടരുകയും ചെയ്തിരുന്നു. ചൂടും വെളിച്ചവും കൊണ്ട് ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തൊട്ടില്‍പാലം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.