‘കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും, എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം’; മേപ്പയൂരിലെ യുവ കവയിത്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


മേപ്പയൂര്‍: വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഇതു വരെ എഴുതിയ എല്ലാ കവിതകളും ചേര്‍ത്ത് ഒരു പുസ്തകം തയ്യാറാക്കുക എന്നുള്ളത്. ആ സ്വപ്‌നം ഇപ്പോള്‍ പൂവണിയുകയാണ്. കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും എന്നാണ് പറയപ്പെടുന്നത്. എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം തോന്നുന്നതായും മേപ്പയ്യൂരിന്റെ സ്വന്തം യുവ കവയിത്രി സ്‌നേഹ അമ്മാറത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആകാശത്തിലെ വേരുകള്‍, യക്ഷിയുടെ മരണം, പരേതരായ രണ്ടു പൂക്കള്‍, ചെണര്‍പ്പ് തുടങ്ങി സ്‌നേഹയുടെ 29 കവിതകള്‍ അടങ്ങിയ ‘ആകാശത്തിന്റെ വേരുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ കവര്‍ പേജ് റിലീസിങ് കഴിഞ്ഞ ദിവസം നടന്നു. പ്രശസ്ത എഴുത്തുകാരന്‍ സോമന്‍ കടലൂര്‍, എച്മുക്കുട്ടി വിജയരാജമല്ലിക, ഇന്ദുമേനോന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജു വഴിയാണ് റിലീസ് നടന്നത്.

മാക്ബത്ത് പബ്ലിക്കേഷനാണ് പുസ്തകം പബ്ലിഷ് ചെയ്തത്. കാരയാട് സ്വദേശിയായ അബിന്റെ അബിന്‍ ഡിസൈന്‍ മീഡിയയാണ്‌ ആണ് കവര്‍ പേജ് ഡിസൈനിംഗ് നടത്തിയത്. ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 പേജുകളിലായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ അവതാരിക എഴുതിയതും സോമന്‍ കടലൂരാണ്. ഫെബ്രുവരിയിലാണ് പുസ്തക പ്രകാശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സ്‌നേഹ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ കവിത എഴുതുമായിരുന്നെങ്കിലും കവിതകളൊന്നും പുറം ലോകം കണ്ടിരുന്നില്ല. 2019ല്‍ യക്ഷിയുടെ മരണം എന്ന കവിത ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡിനായി സമര്‍പ്പിച്ചു അതില്‍ കോളേജ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിക്കുയുണ്ടായി അതിനു ശേഷമാണ് കവിതകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. 2020ല്‍ വീണ്ടും മറ്റൊരു കവിതയ്ക്ക് ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡും. 2022ല്‍ എം.എന്‍ പാലൂര്‍ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡും ലഭിച്ചു.

ഗ്രാമം, നാട്ടിന്‍പുറം, ആകാശം, നക്ഷത്രം, സ്ത്രീ എന്നിവയാണ് പ്രധാനമായും കവിതയ്ക്ക് അടിസ്ഥാനമായി വരാറുള്ളത്. ജീവിതാനുഭവങ്ങളും ഇമേജിനേഷനും പത്രവാര്‍ത്തകള്‍ പോലും കവിതകള്‍ എഴുതാന്‍ വിഷയങ്ങളാവാറുണ്ട്.

ചാലിക്കര കോളേജില്‍ രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിയായ സ്‌നേഹ മേപ്പയ്യൂര്‍ പീടികക്കണ്ടിമുക്ക്  അമ്മാറത്ത് സുരേന്ദ്രന്റെയും ഷൈനിയുടെയും മകളാണ്. സഹോദരി ശില്പ.

summary:  a young poet from meppayur, Sneha ammarath talking with perambra news.com