കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം


Advertisement

കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.

Advertisement

ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.

ഭാര്യ: പയനിങ്ങലെടത്തില്‍ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതന്‍).

മകന്‍: സായൂജ് എസ്. (അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ഹുബ്ലി).

Advertisement

മരുമകള്‍: അരുണിമ (കൊയിലാണ്ടി).

സഹോദരങ്ങള്‍: രാജശേഖരന്‍, പരേതയായ പ്രഭാവതി, മോഹന്‍ദാസ്, ബിന്ദു.

സംസ്‌കാരം രാവിലെ വീട്ടുവളപ്പില്‍ നടന്നു.

Advertisement