കളിച്ചും ചിരിച്ചും പ്രവേശനോത്സവം ആഘോഷമാക്കി മൂടാടി സൗത്ത് എല്‍.പി സ്‌കൂള്‍


മൂടാടി: ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഘോഷമാക്കി മൂടാടി സൗത്ത് എല്‍.പി സ്‌കൂള്‍. മൂടാടി ഗ്രാമപഞ്ചായത്ത് അംഗം സുമിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷനായി.

പുതുതായി സ്‌കൂളിലേക്ക് എത്തിയ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ മധുരം നല്‍കി സ്വീകരിച്ചു. പ്രധാനാധ്യാപകന്‍ പി.സി.മനോജ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സി.അമൃത നന്ദി രേഖപ്പെടുത്തു.

കുട്ടികള്‍ക്ക് യൂണിഫോം, പാഠപുസ്തകങ്ങള്‍, കിറ്റ് എന്നിവ വിതരണം ചെയ്തു.