കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂര്‍ ഇരിട്ടിയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്


Advertisement

കണ്ണൂര്‍: ഇരിട്ടിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കുട്ടികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീകണ്ഠാപുരം വയക്കര ഗവ. യു.പി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

Advertisement

കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 9.45 ഓടെയാണ് വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം.

Advertisement

വാഹനത്തില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 കുട്ടികള്‍ക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവര്‍ ഇപ്പോള്‍ ആശുപത്രി വിട്ടു. വാന്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement

summary: school students van overturned in kannur iritty