കണ്ണൂരില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: 19കാരന് ദാരുണാന്ത്യം


Advertisement

കണ്ണൂര്‍: കണ്ണൂര്‍ അടുത്തിലയില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.

Advertisement

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് തന്നെ അശ്വിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement
Advertisement