കക്കട്ടില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉടമ തൊട്ടടുത്ത കടയില്‍ കയറി; നോക്കിനില്‍ക്കേ സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു


Advertisement

കക്കട്ടില്‍: കക്കട്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ഒതയോത്ത് മീത്തല്‍ രാജുവിന്റെ സ്‌കൂട്ടറാണ് കഴിഞ്ഞദിവസം മോഷണം പോയത്.

Advertisement

റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് രാജു തൊട്ടടുത്ത കടയില്‍ കയറിയപ്പോള്‍ മോഷ്ടാവ് വാഹനവുമായി കടന്നുകളയുകയായിരുന്നു.

Advertisement

വാഹനത്തില്‍നിന്ന് താക്കോല്‍ ഊരിയിരുന്നില്ല. കടയില്‍ക്കയറി പെട്ടന്ന് മടങ്ങാം എന്നതിനാല്‍ താക്കോല്‍ എടുക്കാതെ പോയതായിരുന്നു.

Advertisement

25 വയസ്സ് തോന്നിക്കുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് രാജു പോലീസില്‍ പറഞ്ഞു. കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ ഇതിന്റെ ഭാഗമായി പരിശോധിച്ചു.

summary: the scooter parked at the rode side was stolen while the owner was watching