യൂത്ത് മാര്‍ച്ച് പ്രചരണം; കൊയിലാണ്ടിയില്‍ ‘യുവോത്സവം’ സംഘടിപ്പിച്ച് യൂത്ത് ലീഗ് കമ്മിറ്റി


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവോത്സവം സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണര്‍ യുവേത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ റിയാസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ടി.ടി ഇസ്മായില്‍ മുഖ്യാതിഥിയായി.

ഒ.കെ ഫൈസല്‍,സമദ് നടേരി, ബാസിത്ത് എസ്.എം, ആസിഫ് കലാം, പി.കെ മുഹമ്മദലി, സുനൈദ് പയ്യോളി, സാബിത്ത് നടേരി, അഫ്രിന്‍ ടി.ടി, സിഫാദ് ഇല്ലത്ത്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഫാസില്‍ നടേരി സ്വാഗതവും ഷഫീഖ് കാരക്കാട് നന്ദിയും പറഞ്ഞു.